പ്രതിദിന ജ്യോതിഷം ജൂലൈ 31, വ്യാഴം

പ്രതിദിന ജ്യോതിഷം ജൂലൈ 31, വ്യാഴം
കലിദിനം 1872422
കൊല്ലവർഷം 1200 കർക്കടകം 15
(കൊല്ലവർഷം കർക്കടകം ൧൫ )
തമിഴ് വര്ഷം വിശ്വവസു ആടി 16
ശകവർഷം 1947 ശ്രാവണം 09
ഉദയം 06.14 അസ്തമയം 06.46 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 32 മിനിറ്റ്
രാത്രി മാനം 11 മണിക്കൂർ 28 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 02.04 pm to 03.38 pm (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.22 am to 10.56 am (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.14 am to 07.48 am (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ബുധനും ശനിയും വക്രത്തിൽ ബുധന് മൗഢ്യം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂയത്തിൽ (പൂയം ഞാറ്റുവേല ) ചൊവ്വ ഉത്രത്തിൽ ബുധൻ പൂയത്തിൽ വ്യാഴം തിരുവാതിരയിൽ ശുക്രൻ മകയിരത്തിൽ ശനി ഉത്രട്ടാതിയിൽ രാഹു പൂരുരുട്ടാതിയിൽ കേതു പൂരത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.23 വരെ കർക്കടകം പകൽ 09.23 വരെ ചിങ്ങം പകൽ 11.23 വരെ കന്നി പകൽ 01.26 വരെ തുലാം വൈകിട്ട് 03.36 വരെ വൃശ്ചികം വൈകിട്ട് 05.44 വരെ ധനു തുടർന്ന് മകരം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളി മുഹൂർത്തം 06.47 pm to 07.10 pm
ഈശ്വരപ്രീതികരമായ കര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.26 am
പ്രാതഃ സന്ധ്യ 05.03 am to 06.12 am
സായം സന്ധ്യ 06.48 pm to 07.57 pm
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
രാത്രി 04.42 വരെ ചിത്തിര
രാത്രി 04.58 വരെ ശുക്ലപക്ഷ സപ്തമി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
ചിത്തിര , മകയിരം , അവിട്ടം , ഉത്രം, മകം, പൂയം
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
അത്തം പൂരം, ആയില്യം , പുണർതം , തിരുവോണം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : അത്തം തിഥി : ശുക്ലപക്ഷ ഷഷ്ഠി
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : അത്തം
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക , മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക .വരുന്ന ഒരു ന്ന വർഷക്കാലം പക്കനാളുകളിൽ നാളുകളിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ് .ഒപ്പം നാളിൽ ശിവങ്കൽ മൃത്യുംഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.
ദിവസഗുണ വർദ്ധനയ്ക്ക് ശിവനെ ദക്ഷിണാമൂർത്തി ഭാവത്തിൽ ഭജിക്കുക . ഒരു സ്തുതി ചേർക്കുന്നു :
പ്രാതഃ ഭജാമി ശിവമേകമനന്തമാദ്യം
വേദാന്തവേദ്യ മനഘം പുരുഷംമഹാന്തം
നാമാദി ഭേദരഹിതം ഷഡഭാവശൂന്യം
സംസാരരോഗ ഹരമൗഷധമദ്വിതീയം
നമഃ ശിവായഃ ശിവായഃ നമഃ ഓം
ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : വീടിന്റെ /ഓഫിസിന്റെ പ്രധാനമുറിയിൽ താമരപ്പൂവോ താമരപ്പൂവിന്റെ ചിത്രമോ പകൽ വെയ്ക്കുക. നെയ്കലർന്ന ഭക്ഷണം ശിശുക്കൾക്ക് ദാനം ചെയ്യുക .
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം.
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും കട ബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
ദേവ മന്ത്രീ വിശാലാക്ഷ:
സദാലോക ഹിതേ രത:
അനേക ശിഷ്യ സമ്പൂർണ്ണ:
പീഢാം ഹരതു മേ ഗുരു :
അശ്വതി : ആഢംബര വസ്തുക്കളിൽ താല്പര്യം, നേത്ര രോഗസാദ്ധ്യത, പ്രവർത്തനങ്ങളിൽ വിജയം, സുഹൃദ് സഹായം ലഭിക്കും .
ഭരണി : അനുകൂല ദിനമാണ് , കുടുംബ സൗഖ്യ വർദ്ധന, ബിസിനസ്സിൽ പുരോഗതി , മാനസിക മായ സംതൃപ്തി
കാർത്തിക : അനാവശ്യ ചിന്തകൾ , മാനസിക സംഘർഷം അധികരിക്കും , പ്രവർത്തനങ്ങളിൽ അവിചാരിത തടസ്സം പരീക്ഷകളിയും മറ്റും അധിക ശ്രദ്ധ പുലർത്തുക .
രോഹിണി : സന്താനങ്ങൾക്കായി പണച്ചെലവ് , വാഹനം മൂലം പണച്ചെലവ് ,അവിചാരിത യാത്രകൾ വേണ്ടിവരും, ആരോഗ്യ വിഷമതകൾ നേരിടാം.
മകയിരം : ബിസിനസ് തീരുമാനങ്ങൾ എടുക്കും , ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, ഗൃഹനിർമ്മാണത്തിൽ പുരോഗതി, ഭക്ഷണ സുഖം.
തിരുവാതിര : പ്രധാന തീരുമാനങ്ങൾ എടുക്കും. അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക, വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക, ജലജന്യ രോഗ സാദ്ധ്യത .
പുണർതം : മാനസികമായ അലസത അനുഭവപ്പെടും, ബന്ധു ജന സഹായം ലഭിക്കും, വ്യവഹാര സംബന്ധമായ യാത്രകൾ, ആരോഗ്യപരമായ വിഷമതകൾ.
പൂയം : സന്താനങ്ങൾക്കായി പണച്ചെലവ് , ഭൂമി ക്രയ വിക്രയകാര്യങ്ങളിൽ തീരുമാനം , ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം, മാതാവിന് അരിഷ്ടതകൾ
ആയില്യം : പഠനത്തിൽ അലസത , അലർജി ജന്യ രോഗ സാദ്ധ്യത, കർമ്മ രംഗത്ത് ഉന്നതി, സൗഹൃദങ്ങളിൽ ഉലച്ചിൽ, മധ്യാഹ്നത്തിനു ശേഷം ദിനം അനുകൂലം .
മകം : പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും ,അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം അവസാനിക്കും , കുടുംബ ആവശ്യങ്ങൾക്കായി അവിചാരിത പണച്ചെലവ്.
പൂരം : ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും, സുഹൃദ് സന്ദർശനം, തൊഴിൽപരമായ മാറ്റങ്ങൾ, ആരോഗ്യകാര്യത്തിൽ അനുകൂല ദിനം.
ഉത്രം : ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത, പണമിടപാടുകളിൽ നഷ്ടം സംഭവിക്കാതെ ശ്രദ്ധിക്കുക, തൊഴിൽ പരമായ യാത്രകൾ.
അത്തം : മംഗള കർമ്മങ്ങളിൽ സംബന്ധിക്കും , വിശ്രമം കുറഞ്ഞിരിക്കും , കുടുംബ സുഖ വർദ്ധന, സന്താന സൗഖ്യം , മാനസിക മായ സംതൃപ്തി .
ചിത്തിര : അവിചാരിത തടസ്സങ്ങൾ , മാനസിക സംഘർഷ വർദ്ധന, പ്രവർത്തനങ്ങളിൽ പരാജയ സാദ്ധ്യത , ധനപരമായ വിഷമതകൾ.
ചോതി : ഏറ്റെടുക്കുന്ന ജോലികളിൽ കാര്യ വിഘ്നം , അസുഖകരമായ യാത്രകൾ , സാമ്പത്തിക പരമായ ബുദ്ധിമുട്ടുകൾ , ദേഹസുഖക്കുറവ് .
വിശാഖം : സർക്കാരിൽ നിന്നുള്ള ആനുകൂല്യത്തിനുള്ള അപേക്ഷകൾ തയ്യാറാക്കും , ധനപരമായ നേട്ടങ്ങൾ, ഭൂമി സംബന്ധമായ തർക്കങ്ങൾക്കു പരിഹാരം, വീടിന് അറ്റകുറ്റപ്പണികൾ .
അനിഴം : വിശ്രമം കുറഞ്ഞിരിക്കും , ഉദ്ദേശകാര്യ സാദ്ധ്യം ,സാമ്പത്തിക നേട്ടം, കൂടുതൽ യാത്രകൾ, കാര്യവിജയം.
തൃക്കേട്ട : സാമ്പത്തിക നേട്ടം , എതിർപ്പുകൾ നേരിടേണ്ടി വരും , ബിസിനസ്സിൽ വിജയം, കുടുംബജീവിത സൗഖ്യം
മൂലം : ദാമ്പത്യപരമായ പ്രശ്നങ്ങൾ അവസാനിക്കും , ബന്ധുജന സഹായം , ധനപരമായ നേട്ടം , കാര്യ പുരോഗതി , മനഃ സ്സന്തോഷ വർദ്ധന.
പൂരാടം : ബന്ധുക്കൾക്ക് രോഗദുരിതം, അലച്ചിൽ വർദ്ധിക്കും , സാമ്പത്തിക പരമായ ആശ്വാസം, മാനസിക ഉത്ക്കണ്ഠ വർദ്ധിക്കും .
ഉത്രാടം : ഭക്ഷണസുഖം കുറയും , അവിചാരിത യാത്രകൾ , ചെവിക്കും കണ്ണിനും രോഗ സാദ്ധ്യത, ധനപരമായ അധികച്ചെലവ് .
തിരുവോണം : ശാരീരികവും മാനസികവുമായ ക്ഷീണം , പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും, തൊഴിൽ അന്വേഷങ്ങളിൽ വിജയം കാണില്ല.
അവിട്ടം : സ്വഗൃഹം വിട്ടുനിൽക്കും , വിദേശജോലിയിൽ പ്രതികൂല മാറ്റങ്ങൾ , ബന്ധുക്കൾ തമ്മിൽ ഭിന്നത , ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും .
ചതയം :ക്ഷേത്ര ദർശനം നടത്തും , പൊതു രംഗത്ത് പ്രശസ്തി വർദ്ധിക്കും , സുഹൃദ് സഹായം വർദ്ധിക്കും , ഗൃഹ നിർമ്മാണത്തിൽ പുരോഗതി.
പൂരുരുട്ടാതി : കലാപരമായ നേട്ടങ്ങൾ , സുഹൃത്തുക്കളുമായി തർക്കങ്ങൾ , സാമ്പത്തിക വിഷമതകൾ ഏറും , മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.
ഉത്രട്ടാതി: ആരോഗ്യ വിഷമതകൾ അവസാനിക്കും , പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും, ഭക്ഷണത്തിൽ നിന്ന് അലർജി , മധ്യാഹ്നത്തിനു ശേഷം അനുകൂലം.
രേവതി : ഗുണപരമായ ദിനം ,തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും, വരവിനേക്കാൾ ചെലവ് അധികരിക്കും, പ്രതിസന്ധികളെ അതിജീവിക്കും.