പ്രതിദിന ജ്യോതിഷം ആഗസ്റ്റ് 01, 2025, വെള്ളി

പ്രതിദിന ജ്യോതിഷം ആഗസ്റ്റ് 01, 2025, വെള്ളി
കലിദിനം 1872423
കൊല്ലവർഷം 1200 കർക്കടകം 16
(കൊല്ലവർഷം കർക്കടകം ൧൬ )
തമിഴ് വര്ഷം വിശ്വവസു ആടി 17
ശകവർഷം 1947 ശ്രാവണം 10
ഉദയം 06.14 അസ്തമയം 06.46 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 32 മിനിറ്റ്
രാത്രി മാനം 11 മണിക്കൂർ 28 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 10.56 am to 12.30 pm (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 07.48 am to 09.22 am (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 03.38 pm to 05.12 pm (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ബുധനും ശനിയും വക്രത്തിൽ ബുധന് മൗഢ്യം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂയത്തിൽ (പൂയം ഞാറ്റുവേല ) ചൊവ്വ ഉത്രത്തിൽ ബുധൻ പൂയത്തിൽ വ്യാഴം തിരുവാതിരയിൽ ശുക്രൻ തിരുവാതിരയിൽ ശനി ഉത്രട്ടാതിയിൽ രാഹു പൂരുരുട്ടാതിയിൽ കേതു പൂരത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.19 വരെ കർക്കടകം പകൽ 09.19 വരെ ചിങ്ങം പകൽ 11.19വരെ കന്നി പകൽ 01.22 വരെ തുലാം വൈകിട്ട് 03.32 വരെ വൃശ്ചികം വൈകിട്ട് 05.40 വരെ ധനു തുടർന്ന് മകരം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളി മുഹൂർത്തം 06.47 pm to 07.10 pm
ഈശ്വരപ്രീതികരമായ കര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.26 am
പ്രാതഃ സന്ധ്യ 05.03 am to 06.12 am
സായം സന്ധ്യ 06.48 pm to 07.57 pm
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
രാത്രി 03.41 വരെ ചോതി
ദിനം മുഴുവൻ വരെ ശുക്ലപക്ഷ അഷ്ടമി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
രാത്രി 03.41 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ഈ ദിനം ശുഭ കാര്യങ്ങൾക്ക് എടുക്കാൻ പാടില്ലാത്ത നക്ഷത്രക്കാർ
രോഹിണി , അത്തം , പൂരം , ആയില്യം
ഈ ദിനം ശുഭ കാര്യങ്ങൾക്ക് എടുക്കാവുന്ന നക്ഷത്രക്കാർ
ചിത്തിര , മകയിരം , അവിട്ടം , ഉത്രം, മകം, പൂയം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : ചോതി i തിഥി : ശുക്ലപക്ഷ അഷ്ടമി
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : ചോതി
ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും . അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന് . മഞ്ഞ നിറമുള്ള പൂക്കളാൽ "ജയദുർഗ്ഗാ" മന്ത്ര പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം . ഇവർ ജന്മനാൾ തോറും വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരുവർഷ കാലത്തേയ്ക്ക് നാളിലും പക്ക നാളിലും ദേവീ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.
ദിവസ ദോഷ ശാന്തിക്ക് ഗണപതിയെ ഭജിക്കുക . കാലത്ത് ഗണേശ അഷ്ടോത്തരവും ഒപ്പം താഴെ ചേർക്കുന്ന ജപവും നടത്തുക .
ശ്രുതീനാം ശിരോഭി സ്തുതംസർവ്വ ശക്തം
പതിം സിദ്ധിബുദ്ധ്യോർ-ഗ്ഗതിം ഭൂസുരാണാം
സുരാണാം വരിഷ്ഠം ഗുണാനാമധീശം
ഭജേ വിഘ്നരാജം ഭവാനീ തനൂജം.
ലാൽ കിതാബ് നിർദ്ദേശം : ഭവനത്തിൽ / ഓഫിസിൽ അകിൽ , ചന്ദനം , നൽപ്പാമരം , ചെംചെല്യം ഇവയുടെ പൊടി കാലത്തും വൈകിട്ടും പുകയ്ക്കുന്നതു ഉത്തമം ദിവസ ദോഷ ശാന്തി കൈവരുത്തും.
ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ , കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ , മൂത്രാശയ രോഗമുള്ളവർ , അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശുക്രന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
ദൈത്യമന്ത്രീ വിശാലക്ഷാ :
പ്രാണദശ്ച മഹാമതിഃ
പ്രഭുസ്താരാ ഗ്രഹാണാം ച:
പീഢാം ഹരതു മേ ഭൃഗു
ദിവസഫലം
അശ്വതി : ആഢംബര വസ്തുക്കളിൽതാല്പര്യം, നേത്രരോഗസാദ്ധ്യത, പ്രവർത്തനങ്ങളിൽവിജയം, സുഹൃദ്സഹായംലഭിക്കും.
ഭരണി: അനുകൂലദിനമാണ്, കുടുംബസൗഖ്യവർദ്ധന, ബിസിനസ്സിൽപുരോഗതി, മാനസികമായസംതൃപ്തി
കാർത്തിക :അനാവശ്യചിന്തകൾ, മാനസിക സംഘർഷംഅധികരിക്കും, പ്രവർത്തനങ്ങളിൽഅവിചാരിതതടസ്സം പരീക്ഷകളിയുംമറ്റുംഅധികശ്രദ്ധപുലർത്തുക.
രോഹിണി : സന്താനങ്ങൾക്കായിപണച്ചെലവ്, വാഹനംമൂലംപണച്ചെലവ് ,അവിചാരിതയാത്രകൾവേണ്ടിവരും, ആരോഗ്യവിഷമതകൾനേരിടാം.
മകയിരം : ബിസിനസ്തീരുമാനങ്ങൾഎടുക്കും, ഏറ്റെടുത്തപ്രവത്തനങ്ങളിൽവിജയം, ഗൃഹനിർമ്മാണത്തിൽപുരോഗതി, ഭക്ഷണസുഖം.
തിരുവാതിര : പ്രധാനതീരുമാനങ്ങൾഎടുക്കും. അമിതമായചെലവിനെതിരെജാഗ്രതപാലിക്കുക, വാഗ്ദാനംനൽകുമ്പോൾശ്രദ്ധിക്കുക, ജലജന്യരോഗസാദ്ധ്യത.
പുണർതം : മാനസികമായഅലസതഅനുഭവപ്പെടും, ബന്ധുജനസഹായംലഭിക്കും, വ്യവഹാരസംബന്ധമായയാത്രകൾ, ആരോഗ്യപരമായവിഷമതകൾ.
പൂയം : സന്താനങ്ങൾക്കായിപണച്ചെലവ്, ഭൂമിക്രയവിക്രയകാര്യങ്ങളിൽതീരുമാനം, ഏജൻസിപ്രവർത്തനങ്ങളിൽലാഭം, മാതാവിന്അരിഷ്ടതകൾ
ആയില്യം : പഠനത്തിൽഅലസത, അലർജി ജന്യരോഗസാദ്ധ്യത, കർമ്മരംഗത്ത്ഉന്നതി, സൗഹൃദങ്ങളിൽഉലച്ചിൽ, മധ്യാഹ്നത്തിനുശേഷംദിനംഅനുകൂലം.
മകം : പുതിയജോലികളിൽപ്രവേശിക്കുവാൻഅവസരമൊരുങ്ങും,അടുത്തബന്ധുക്കളുമായിനിലനിന്നിരുന്നതർക്കം അവസാനിക്കും, കുടുംബആവശ്യങ്ങൾക്കായി അവിചാരിതപണച്ചെലവ്.
പൂരം: ബന്ധുജനങ്ങളിൽനിന്നുള്ളസഹായംലഭിക്കും, സുഹൃദ് സന്ദർശനം, തൊഴിൽപരമായമാറ്റങ്ങൾ, ആരോഗ്യകാര്യത്തിൽഅനുകൂലദിനം.
ഉത്രം : ഉദരസംബന്ധമായവിഷമതകൾക്കായിഔഷധസേവവേണ്ടിവരും അടുത്തബന്ധുക്കൾക്ക്രോഗദുരിതസാദ്ധ്യത, പണമിടപാടുകളിൽനഷ്ടംസംഭവിക്കാതെശ്രദ്ധിക്കുക, തൊഴിൽപരമായയാത്രകൾ.
അത്തം : മംഗളകർമ്മങ്ങളിൽസംബന്ധിക്കും, വിശ്രമംകുറഞ്ഞിരിക്കും, കുടുംബസുഖ വർദ്ധന, സന്താനസൗഖ്യം, മാനസികമായസംതൃപ്തി.
ചിത്തിര :അവിചാരിതതടസ്സങ്ങൾ, മാനസിക സംഘർഷവർദ്ധന, പ്രവർത്തനങ്ങളിൽപരാജയസാദ്ധ്യത, ധനപരമായവിഷമതകൾ.
ചോതി : ഏറ്റെടുക്കുന്നജോലികളിൽകാര്യവിഘ്നം, അസുഖകരമായയാത്രകൾ, സാമ്പത്തികപരമായബുദ്ധിമുട്ടുകൾ, ദേഹസുഖക്കുറവ്.
വിശാഖം:സർക്കാരിൽനിന്നുള്ള ആനുകൂല്യത്തിനുള്ളഅപേക്ഷകൾതയ്യാറാക്കും, ധനപരമായനേട്ടങ്ങൾ, ഭൂമിസംബന്ധമായതർക്കങ്ങൾക്കുപരിഹാരം, വീടിന് അറ്റകുറ്റപ്പണികൾ.
അനിഴം : വിശ്രമംകുറഞ്ഞിരിക്കും, ഉദ്ദേശകാര്യസാദ്ധ്യം,സാമ്പത്തിക നേട്ടം, കൂടുതൽയാത്രകൾ, കാര്യവിജയം.
തൃക്കേട്ട : സാമ്പത്തികനേട്ടം, എതിർപ്പുകൾനേരിടേണ്ടിവരും, ബിസിനസ്സിൽ വിജയം, കുടുംബജീവിതസൗഖ്യം
മൂലം : ദാമ്പത്യപരമായപ്രശ്നങ്ങൾഅവസാനിക്കും, ബന്ധുജനസഹായം, ധനപരമായനേട്ടം , കാര്യപുരോഗതി, മനഃസ്സന്തോഷവർദ്ധന.
പൂരാടം: ബന്ധുക്കൾക്ക്രോഗദുരിതം, അലച്ചിൽവർദ്ധിക്കും, സാമ്പത്തികപരമായആശ്വാസം, മാനസികഉത്ക്കണ്ഠവർദ്ധിക്കും.
ഉത്രാടം : ഭക്ഷണസുഖംകുറയും, അവിചാരിതയാത്രകൾ, ചെവിക്കുംകണ്ണിനും രോഗസാദ്ധ്യത, ധനപരമായഅധികച്ചെലവ്.
തിരുവോണം:ശാരീരികവുംമാനസികവുമായക്ഷീണം, പ്രധാനതൊഴിലിൽനിന്ന്അവധിയെടുത്ത്മാറിനിൽക്കേണ്ടിവരും, തൊഴിൽഅന്വേഷങ്ങളിൽ വിജയംകാണില്ല.
അവിട്ടം : സ്വഗൃഹംവിട്ടുനിൽക്കും, വിദേശജോലിയിൽപ്രതികൂലമാറ്റങ്ങൾ, ബന്ധുക്കൾതമ്മിൽഭിന്നത, ദാമ്പത്യപ്രശ്നങ്ങൾഉടലെടുക്കും.
ചതയം :ക്ഷേത്രദർശനംനടത്തും, പൊതുരംഗത്ത്പ്രശസ്തിവർദ്ധിക്കും, സുഹൃദ്സഹായംവർദ്ധിക്കും, ഗൃഹനിർമ്മാണത്തിൽപുരോഗതി.
പൂരുരുട്ടാതി:കലാപരമായനേട്ടങ്ങൾ, സുഹൃത്തുക്കളുമായിതർക്കങ്ങൾ, സാമ്പത്തികവിഷമതകൾഏറും, മനസ്സിനെഅനാവശ്യചിന്തകൾ അലട്ടും.
ഉത്രട്ടാതി: ആരോഗ്യവിഷമതകൾഅവസാനിക്കും, പുണ്യസ്ഥലങ്ങൾസന്ദർശിക്കും, ഭക്ഷണത്തിൽനിന്ന്അലർജി, മധ്യാഹ്നത്തിനുശേഷംഅനുകൂലം.
രേവതി :ഗുണപരമായദിനം,തൊഴിൽപരമായനേട്ടങ്ങൾഉണ്ടാക്കും, വരവിനേക്കാൾചെലവ്അധികരിക്കും, പ്രതിസന്ധികളെഅതിജീവിക്കും.