Articles

Home Articles പ്രതിദിന ജ്യോതിഷം ജൂലൈ 30, ബുധൻ

പ്രതിദിന ജ്യോതിഷം ജൂലൈ 30, ബുധൻ

പ്രതിദിന ജ്യോതിഷം  ജൂലൈ  30, ബുധൻ

കലിദിനം 1872421

കൊല്ലവർഷം 1200 കർക്കടകം  14

(കൊല്ലവർഷം കർക്കടകം ൧൪  ) 

തമിഴ് വര്ഷം വിശ്വവസു  ആടി  15

ശകവർഷം 1947  ശ്രാവണം  08

 

ഉദയം 06.14 അസ്തമയം  06.47 മിനിറ്റ് 

 

ദിനമാനം  12 മണിക്കൂർ  33 മിനിറ്റ്

രാത്രി മാനം 11 മണിക്കൂർ  27   മിനിറ്റ്

 

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

രാഹുകാലം   12.30 pm to 02.04 pm  (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)

ഗുളികകാലം  10.56 am to 12.30 pm  (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

യമഗണ്ഡകാലം 07.48 am to 09.22 am    (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

 

ഗ്രഹാവസ്ഥകൾ

 

ബുധനും ശനിയും   വക്രത്തിൽ  ബുധന് മൗഢ്യം

 

ഗ്രഹങ്ങളുടെ  നക്ഷത്രചാരം

 

സൂര്യൻ  പൂയത്തിൽ  (പൂയം  ഞാറ്റുവേല ) ചൊവ്വ  ഉത്രത്തിൽ  ബുധൻ  പൂയത്തിൽ   വ്യാഴം  തിരുവാതിരയിൽ    ശുക്രൻ  മകയിരത്തിൽ    ശനി  ഉത്രട്ടാതിയിൽ   രാഹു പൂരുരുട്ടാതിയിൽ  കേതു  പൂരത്തിൽ

 

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

കാലത്ത് 07.27  വരെ  കർക്കടകം പകൽ  09.27 വരെ  ചിങ്ങം പകൽ  11.27 വരെ  കന്നി  പകൽ  01.30  വരെ  തുലാം  വൈകിട്ട്  03.40 വരെ വൃശ്ചികം    വൈകിട്ട്  05.48  വരെ  ധനു തുടർന്ന് മകരം

 

പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ 

 

ഗോധൂളി മുഹൂർത്തം  06.47 pm to 07.10 pm

 

ഈശ്വരപ്രീതികരമായ കര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ

 

ബ്രാഹ്മമുഹൂർത്തം  04.41  am to 05.26 am   

പ്രാതഃ സന്ധ്യ 05.03 am to 06.12  am

സായം സന്ധ്യ  06.48  pm to 07.57  pm

 

ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

വൈകിട്ട്  09.53  വരെ  അത്തം

 

രാത്രി 02.42   വരെ ശുക്ലപക്ഷ  ഷഷ്ഠി

    

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന  ദിനമാണ്

സത്സന്താനയോഗമുള്ള  ദിനമാണ്

സിസേറിയൻ പ്രസവം ആവാം

 

ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ

 

ചതയം, പൂരുരുട്ടാതി , പൂരം, ആയില്യം , പുണർതം

 

ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ

 

ഉത്രം , മകം, പൂയം , തിരുവാതിര, പൂരാടം , ഉത്രാടം

 

              

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം  : അത്തം      തിഥി :   ശുക്ലപക്ഷ ഷഷ്ഠി

 

ഇന്നത്തെ പിറന്നാൾ  ആചരിക്കേണ്ട നക്ഷത്രം  :  അത്തം

 

ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം , ആയുഃസൂക്ത പുഷ്‌പാഞ്‌ജലി , യഥാ ശക്തി അന്നദാനം എന്നിവ നടത്തിക്കുക . ശ്രീമദ് ഭാഗവതം , രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ , ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്. 

 

ദിവസഗുണ വർദ്ധനയ്ക്ക് ശ്രീകൃഷ്ണ നെ ഭജിക്കുക. ഒരു സ്തുതി ചേർക്കുന്നു :

 

ശുക്ലതേജഃസ്വരൂപം ച സത്യേ സത്യസ്വരൂപിണം

ത്രേതായാം കുങ്കുമാകാരം ജ്വലന്തം ബ്രഹ്മതേജസാ

 

ദ്വാപരേ പീതവര്‍ണം ച ശോഭിതം പീതവാസസാ

കൃഷ്ണവര്‍ണം കലൌ കൃഷ്ണം പരിപൂര്‍ണതമം പ്രഭും

 

നവധാരാധരോത്കൃഷ്ട ശ്യാമസുന്ദരവിഗ്രഹം

നന്ദൈകനന്ദനം വന്ദേ യശോദാനന്ദനം പ്രഭും

 

ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക , ഭവനത്തിൽ /ഓഫീസിൽ ഒരു തണ്ട് മയിൽ‌പ്പീലി സൂക്ഷിക്കുക ..

 

ദിവസത്തിന് ചേർന്ന നിറം: പച്ച , കറുക നിറം

 

ഇന്ന് ബുധനാഴ്ച . ജനനസമയത്ത് ബുധന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ഉത്‌പാദരൂപോ ജഗതാം

ചന്ദ്രപുത്രോ മഹാദ്യുതിഃ

സൂര്യപ്രിയകരോ വിദ്വാൻ

പീഢാം ഹരതു മേ ബുധ:

Enquire Now