പ്രതിദിന ജ്യോതിഷം ജൂലൈ 29, ചൊവ്വ

ജൂലൈ 29, ചൊവ്വ
കലിദിനം 1872420
കൊല്ലവർഷം 1200 കർക്കടകം 13
(കൊല്ലവർഷം കർക്കടകം ൧൩ )
തമിഴ് വര്ഷം വിശ്വവസു ആടി 14
ശകവർഷം 1947 ശ്രാവണം 07
ഉദയം 06.14 അസ്തമയം 06.47 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 33 മിനിറ്റ്
രാത്രി മാനം 11 മണിക്കൂർ 27 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.38 pm to 05.12 pm (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.30 pm to 02.04 pm (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.22 am to 10.56 am (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ബുധനും ശനിയും വക്രത്തിൽ ബുധന് മൗഢ്യം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂയത്തിൽ (പൂയം ഞാറ്റുവേല ) ചൊവ്വ ഉത്രത്തിൽ ബുധൻ ആയില്യത്തിൽ വ്യാഴം തിരുവാതിരയിൽ ശുക്രൻ മകയിരത്തിൽ ശനി ഉത്രട്ടാതിയിൽ രാഹു പൂരുരുട്ടാതിയിൽ കേതു പൂരത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.31 വരെ കർക്കടകം പകൽ 09.31 വരെ ചിങ്ങം പകൽ 11.31 വരെ കന്നി പകൽ 01.34 വരെ തുലാം വൈകിട്ട് 03.44 വരെ വൃശ്ചികം വൈകിട്ട് 05.52 വരെ ധനു തുടർന്ന് മകരം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളി മുഹൂർത്തം 06.47 pm to 07.10 pm
ഈശ്വരപ്രീതികരമായ കര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.26 am
പ്രാതഃ സന്ധ്യ 05.03 am to 06.12 am
സായം സന്ധ്യ 06.48 pm to 07.57 pm
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
വൈകിട്ട് 07.28 വരെ ഉത്രം
രാത്രി 12.47 വരെ ശുക്ലപക്ഷ പഞ്ചമി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
പൂരുരുട്ടാതി , മകം, പൂയം , തിരുവാതിര
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
പൂരം, ആയില്യം , പുണർതം ,മകയിരം, മൂലം, പൂരാടം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : ഉത്രം തിഥി : ശുക്ലപക്ഷ പഞ്ചമി
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : ഉത്രം
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യ പരവും ധനപരവുമായ വിഷമതകൾ സൃഷ്ട്ടിക്കാം ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരുവര്ഷക്കാലത്തേയ്ക്ക് പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.
ദിവസഗുണവർധനയ്ക്ക് സുബ്രഹ്മണ്യഭജനം വളരെ ഗുണം ചെയ്യും . ഒരു സുബ്രഹ്മണ്യ സ്തുതി ഇവിടെ ചേർക്കുന്നു :
ധ്യായേത് ഷണ്‍മുഖമിന്ദുകോടിസദൃശം
രത്നപ്രഭാശോഭിതം
ബാലാര്‍ക്കദ്യുതിഷട്കിരീടവിലസത്
കേയൂരഹാരാന്വിതം
കര്‍ണാലംബിതകുണ്ഡലപ്രവിലസദ്ഗ
ണ്ഡസ്ഥലാശോഭിതം
കാഞ്ചീകങ്കണകിങ്കിണീരവയുതം
ശൃംഗാരസാരോദയം
ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : ഒരു സ്പൂൺ മഞ്ഞൾ കുങ്കുമം ഭവനത്തിൽ /ഓഫീസിൽ പ്രധാനമുറിയിൽ പരന്ന തളികയിൽ പകൽ സൂക്ഷിച്ച് വൈകിട്ട് പുറത്ത് പറത്തികളയുക. ആര്യവേപ്പിനെ ആരാധിക്കുക .
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ്, ഓറഞ്ച്
ഇന്ന് ചൊവ്വാഴ്ച . ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യത യുള്ളവർ , മേടം , വൃശ്ചികം , ധനു , കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും , കട ബാധ്യതകൾ ഒഴിയുകയും ചെയ്യും
ഭൂമി പുത്രോ മഹാ തേജാ:
ജഗതാം ഭയകൃത് സദാ
വൃഷ്ടികൃത് വൃഷ്ടിഹർത്താ ച
പീഢാം ഹരതു മേ കുജ: