Articles

Home Articles പ്രതിദിന ജ്യോതിഷം ജൂലൈ 28, തിങ്കൾ

പ്രതിദിന ജ്യോതിഷം ജൂലൈ 28, തിങ്കൾ

ജൂലൈ  28, തിങ്കൾ

കലിദിനം 1872419

കൊല്ലവർഷം 1200 കർക്കടകം  12

(കൊല്ലവർഷം കർക്കടകം ൧൨) 

തമിഴ് വര്ഷം വിശ്വവസു  ആടി  13

ശകവർഷം 1947  ശ്രാവണം  06

 

ഉദയം 06.14 അസ്തമയം  06.47 മിനിറ്റ് 

 

ദിനമാനം  12 മണിക്കൂർ  33 മിനിറ്റ്

രാത്രി മാനം 11 മണിക്കൂർ  27   മിനിറ്റ്

 

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

രാഹുകാലം   07.48 am to 09.22 am   (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)

ഗുളികകാലം  02.04 pm to 03.38 pm   (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

യമഗണ്ഡകാലം 10.56 am to 12.30 pm  (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

 

ഗ്രഹാവസ്ഥകൾ

 

ബുധനും ശനിയും   വക്രത്തിൽ  ബുധന് മൗഢ്യം

 

ഗ്രഹങ്ങളുടെ  നക്ഷത്രചാരം

 

സൂര്യൻ  പൂയത്തിൽ     (പൂയം  ഞാറ്റുവേല ) ചൊവ്വ  ഉത്രത്തിൽ  ബുധൻ  ആയില്യത്തിൽ   വ്യാഴം  തിരുവാതിരയിൽ    ശുക്രൻ  മകയിരത്തിൽ    ശനി  ഉത്രട്ടാതിയിൽ   രാഹു പൂരുരുട്ടാതിയിൽ  കേതു  പൂരത്തിൽ

 

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

കാലത്ത് 07.35 വരെ  കർക്കടകം പകൽ  09.35  വരെ  ചിങ്ങം പകൽ  11.35 വരെ  കന്നി  പകൽ  01.38 വരെ  തുലാം  വൈകിട്ട്  03.48  വരെ വൃശ്ചികം    വൈകിട്ട്  05.56  വരെ  ധനു തുടർന്ന് മകരം

 

പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ 

 

ഗോധൂളി മുഹൂർത്തം  06.47 pm to 07.10 pm

 

ഈശ്വരപ്രീതികരമായ കര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ

 

ബ്രാഹ്മമുഹൂർത്തം  04.41  am to 05.26 am   

പ്രാതഃ സന്ധ്യ 05.03 am to 06.12  am

സായം സന്ധ്യ  06.48  pm to 07.57  pm

 

ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

പകൽ  05.35  വരെ  പൂരം

 

രാത്രി 11.24   വരെ ശുക്ലപക്ഷ  ചതുർത്ഥി

    

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന  ദിനമല്ല

സത്സന്താനയോഗമുള്ള  ദിനമാണ്

സിസേറിയൻ പ്രസവം ആവാം

 

ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ

 

ഉത്രട്ടാതി , രേവതി , ആയില്യം , പുണർതം , മകയിരം ,തിരുവോണം

 

ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ

 

മകം , പൂയം , തിരുവാതിര , തൃക്കേട്ട ,മൂലം                             

               

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം  : പൂരം     തിഥി :   ശുക്ലപക്ഷ ചതുർത്ഥി

 

ഇന്നത്തെ പിറന്നാൾ  ആചരിക്കേണ്ട നക്ഷത്രം  :  പൂരം

 

ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക , അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം .ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക . കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു  പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ്

 

ദിവസഗുണവർധനയ്ക്ക് പാർവതീ സമേതനായ ശിവനെ ഭജിക്കുക. കൂടാതെ  വിവാഹം തടസ്സപ്പെട്ടു നിൽക്കുന്നവരും , ദാമ്പത്യ ജീവിതത്തിൽ പലവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരും സ്ഥിരമായി പാർവതീ പരമേശ്വരനെ ഭജിച്ചാൽ ഫലം ഉറപ്പാണ് . അവർ അര്ധനാരീശ്വരാഷ്ടകം പതിവായി വളരെ ജപിക്കുന്നത് ഗുണകരമാണ് . അര്ധനാരീശ്വരാഷ്ടകത്തിലെ ഒരു ശ്ലോകം ചേർക്കുന്നു .

 

പ്രപഞ്ചസൃഷ്ട്യുന്‍മുഖലാസ്യകായൈ

സമസ്തസംഹാരകതാണ്ഡവായൈ

ജഗജ്ജനന്യൈ ജഗദേകപിത്രേ

നമഃ ശിവായൈ ച നമഃ ശിവായ

 

പ്രദീപ്തരത്നോജ്ജ്വലകുണ്ഡലായൈ

 സ്ഫുരന്‍മഹാപന്നഗഭൂഷണായൈ

ശിവാന്വിതായൈ ച ശിവാന്വിതായ

 നമഃ ശിവായൈ ച നമഃ ശിവായ

 

ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : പാൽച്ചോർ ഭക്ഷിക്കുക . തണുത്ത ജലത്തിൽ ശംഖ് പകൽ ഭവനത്തിൽ /ഓഫീസിൽ സൂക്ഷിക്കുക.

 

ദിവസത്തിന് ചേർന്ന നിറം: വെളുപ്പ്, ക്രീം

 

 

ഇന്ന് തിങ്കളാഴ്ച . ജനനസമയത്ത് ചന്ദ്രന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , മാതൃ ദോഷമുള്ളവർ , കടുത്ത മദ്യ പാനികൾ , ദീർഘ കാല ഔഷധ സേവ ആവശ്യ മായി വന്നവർ കർ ക്കിടകം, മീനം , വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

രോഹിണീശ സുധാ മൂർത്തി

സുധാധാത്ര: സുധാശനഃ

വിഷമസ്ഥാന സംഭൂതാം

പീഢാം ഹരതു മേ വിധു :

Enquire Now